കാസർകോട്: ഭർതൃമതിയുടെയും ഏഴുവയസുള്ള കുഞ്ഞിന്റെയും തിരോധാനവുമായി ബന്ധപ്പെട്ട് ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെർള കജംപാടി സ്വദേശിയായ ഗിരീഷിന്റെ ഭാര്യ സവിത (34)യെയും ഏഴുവയസുള്ള മകൻ ശബരീഷിനെയുമാണ് കാണാതായത്.
ഗിരീഷും സവിതയും രണ്ട് മക്കളും ബദിയടുക്കയിലെ വാടകക്വാർട്ടേഴ്‌സിൽ താമസിച്ചുവരികയായിരുന്നു. മാർച്ച് ഏഴിന് രാത്രിയോടെ കുഞ്ഞിന് അസുഖമായതിനാൽ ആശുപത്രിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് സവിത വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് സവിതയും കുഞ്ഞും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഗിരീഷ് ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് ഗിരീഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു.