കാസർകോട്: മഞ്ചേശ്വരം അതിർത്തി പ്രദേശത്ത് നിന്നും കർണ്ണാടകയിലേക്ക് മോഷ്ടിച്ച് കടത്തിയത് 30 ഓളം പശുക്കളെയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ പിടിയിലായ രണ്ടു യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് പശുക്കടത്ത് തെളിഞ്ഞത്. പിടിയിലായ ഉള്ളാൾ കോടി ഹൗസിലെ സയിദ് അഫ്രീദി (20), മംഗളൂരു ബോളിയൂരിലെ മുഹമ്മദ് ആരിഫ് (26) എന്നിവരെ കാസർകോട് കോടതി റിമാൻഡ് ചെയ്തു.
പൊലീസിന്റെ പിടിയിൽ നിന്ന് ഓടിരക്ഷപ്പെട്ട സ്വദേശികളായ റമീസ് (23), ഷബീർ (21) എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം പുലർച്ചെ മുസോടിയിൽ വെച്ചാണ് സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചത്.