കണ്ണൂർ :കണ്ണൂർ യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ മുൻ ജനറൽ സെക്രട്ടറി അക്കാഡമിക് വിഭാഗം അസിസ്റ്റന്റ് കെ.പി. പ്രേമന്റെ പെൻഷൻ തടഞ്ഞുവച്ച സംഭവത്തിൽ ജീവനക്കാർ സിൻഡിക്കേറ്റ് ഹാളിനു മുന്നിൽ പ്രതിഷേധിച്ചു. കേരള സ്റ്റേറ്റ് ഓഡിറ്റ് വിഭാഗം ക്ലിയറൻസ് നൽകിയിട്ടും പെൻഷൻ തടഞ്ഞത് രാഷട്രീയ വിരോധത്തിന്റെ പേരിലാണെന്ന് നേതാക്കൾ ആരോപിച്ചു. സ്റ്റാഫ് ഓർഗനൈസേഷൻ നേതാക്കളായ ഇ.കെ .ഹരിദാസൻ , പി.വി.ശ്രീ.രഞ്ജിത്ത് , ജയൻ ചാലിൽ, ടി.വിനോദൻ എന്നിവർ പ്രസംഗിച്ചു.