തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് സെല്ലും തങ്കയം മുസ്ലിം ജമാഅത്ത് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൃക്കരിപ്പൂർ ഹജ്ജ് ക്യാമ്പ് 2020 ഏപ്രിൽ 19 ന് തങ്കയം മദ്രസയിൽ സംഘടിപ്പിക്കും. സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ ഉദ്ഘാടനം ചെയ്തു. ഡോ: സി.കെ.പി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.
ഹജ്ജ് ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ഡോ: സി.കെ.പി കുഞ്ഞബ്ദുള്ള (ചെയർമാൻ), കെ.എം കുഞ്ഞി (ജനറൽ കൺവീനർ), പി.പി അബ്ദുൾ റഷീദ് ഹാജി (ട്രഷറർ) എന്നിവരടങ്ങിയ 101 അംഗ കമ്മിറ്റിയും, വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.