പയ്യന്നൂർ: നവീകരണം നടക്കുന്ന പയ്യന്നൂർ റസ്റ്റ് ഹൗസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ സി. കൃഷ്ണൻ എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശിച്ചു. കഴിഞ്ഞ നവംബറിലാണ് 2കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചത്. അതിവേഗം നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ അടുത്ത ഒക്ടോബർ ആകുമ്പോഴേക്കും പൂർത്തീകരിക്കാൻ കഴിയുമെന്ന് വകുപ്പ് എൻജിനീയർമാരും ഉദ്യോഗസ്ഥരും അറിയിച്ചതായി എം.എൽ.എ.പറഞ്ഞു.