പഴയങ്ങാടി:പിലാത്തറ പഴയങ്ങാടി കെ എസ് ടി പി റോഡിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്.സ്‌കൂട്ടർ യാത്രക്കാരി ഏഴാം സ്വദേശിനി ശ്രുതി(25)നാണ് പരിക്കേറ്റത്.ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് അപകടം നടന്നത്.
കണ്ണൂരിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫോർ രജിസ്‌ട്രേഷൻ വാഗണർ കാറും പഴയങ്ങാടി ഭാഗത്തേക്ക് വരുകയായിരുന്ന സ്‌കൂട്ടറും ആണ് കൂട്ടിയിടിച്ചത്. അമിതവേഗതയിൽ വരികയായിരുന്ന വാഗണർ കാർ എതിരെ വന്നിരുന്ന സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു പരിക്കു പറ്റിയ ഇവരെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.