പയ്യന്നൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ സഹായകേന്ദ്രം ആരംഭിച്ചു.. പയ്യന്നൂർ നഗരസഭ വയോമിത്രം പദ്ധതിയുടെ സഹായത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഡോക്ടർ, സ്റ്റാഫ് നഴ്സ്, ജൂനിയർ പബ്ലിക്‌ ഹെൽത്ത് നഴ്സ് എന്നിവരുടെ സേവനം രാവിലെ 9 മണി മുതൽ 4 വരെ ലഭ്യമാണ്.