പയ്യന്നൂർ: പതിമൂന്നു വർഷങ്ങൾക്ക് ശേഷം അടുത്ത ജനുവരിയിൽ രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിനുള്ള വിഭവങ്ങളൊരുക്കുന്നതിന്റെ മുന്നോടിയായി വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലേറ്റ് കടവിൽ ഒരു ഏക്കർ സ്ഥലത്ത് നേന്ത്രവാഴ കൃഷി ആരംഭിച്ചു. പെരുങ്കളിയാട്ട മഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ ടി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.വി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. പി.വി. ശശി, കെ. ഗോപി, കെ. രമേശൻ, പി. ലീന, സീമ ഗോപി, കെ. ചന്ദ്രമതി, പി.വി. ശോഭന തുടങ്ങിയവർ പ്രസംഗിച്ചു.
രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രപെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി വനിതാ കമ്മിറ്റി ആരംഭിച്ച നേന്ത്രവാഴ കൃഷിയുടെ ഉദ്ഘാടനം ടി.വി. ബാലകൃഷ്ണൻ നിർവ്വഹിക്കുന്നു.