കാഞ്ഞങ്ങാട്: കൊളവയൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ മേയ് 3,4,5 തീയതികളിൽ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവ വിജയത്തിനായി ആഘോഷകമ്മറ്റി രൂപീകരിച്ചു. ഭാരവാഹികൾ: കെ.വി. ലക്ഷ്മണൻ (ചെയർമാൻ), നാരായണൻ, ഭരതൻ കാറ്റാടി, സി.വി രാജു. (വൈസ്‌ ചെയർമാന്മാർ) രവി കൊളവയൽ (ജനറൽ കൺവീനർ). അശോകൻ കൊത്തിക്കാൽ, ടി.കെ സനു, പ്രകാശൻ, ഡോ. ബാലകൃഷ്ണൻ (ജോയിന്റ് കൺവീനർമാർ), ദാമോദരൻ കൊത്തിക്കാൽ (ട്രഷറർ. യോഗത്തിൽ സി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രവീൺ കൊളവയൽ സ്വാഗതവും രവി കൊളവയൽ നന്ദിയും പറഞ്ഞു.