വാക് ഇൻ ഇന്റർവ്യൂ
സർവകലാശാലയുടെ മാനന്തവാടി കാമ്പസിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം 16ന് രാവിലെ 11 മണിക്ക് താവക്കര കാമ്പസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. 50 വയസ് കഴിയാത്ത വിമുക്ത ഭടന്മാരെയാണ് പരിഗണിക്കുക.
പ്രോജക്ട് റിപ്പോർട്ട്
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥികളുടെ പ്രോജക്ട് റിപ്പോർട്ട് 16ന് രാവിലെ 10.30 മുതൽ 4 മണി വരെ താവക്കരയിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കുക.
മാറ്റിവച്ചു
12 മുതൽ 31 വരെ നടത്താനിരുന്ന ഓപ്പൺ ഡിഫൻസുകൾ മാറ്റിവെച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ, ബിരുദാനന്തര ബിരുദ, അഫ്‌സൽ ഉൽ ഉലമ (പ്രിലിമിനറി) വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകളും, ബി.എ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ബി.ബി.എ വിദ്യാർത്ഥികളുടെ പ്രോജക്ട് സമർപ്പണവും 31 വരെ നിറുത്തിവച്ചു.