രണ്ട് വർഷത്തിനകം പ്രവർത്തനസജ്ജമാകും

കാസർകോട്: കരിന്തളം വില്ലേജിൽ കേന്ദ്ര ഗവണ്മെന്റ് അനുവദിച്ച യോഗ നാച്ചുറോപ്പതി റിസർച്ച് സെന്ററിന്റെ നിർമ്മാണ പ്രവർത്തനം ആറു മാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപത് യശോ നായ്ക് കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിക്ക് ഉറപ്പു നൽകി.

2019 ഫെബ്രുവരി മൂന്നാം തീയ്യതി തറക്കല്ലിട്ട ഗവേഷണ കേന്ദ്രത്തിന് 90 കോടി രൂപ നീക്കി വെച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷവും യാതൊരു നിർമ്മാണ പ്രവർത്തനവും ആരംഭിക്കാത്ത സാഹചര്യത്തിലാണ് എം.പി മന്ത്രിയെ കണ്ട് ഈ ഉറപ്പ് നേടിയത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം കേരള കൗമുദി വാർത്ത് പ്രസിദ്ധീകരിച്ചിരുന്നു.

ഈ വർഷത്തെ ബഡ്ജറ്റിൽ നിന്ന് ധനവിഹിതം ലഭിച്ചാലുടൻ നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയും രണ്ട് വർഷത്തിനകം നിർമ്മാണം പൂർത്തിയായി ഗവേഷണ കേന്ദ്രം പ്രവർത്തന സജ്ജമാകുമെന്നും മന്ത്രി എം.പിക്ക് ഉറപ്പു നൽകി. കരിന്തളം വില്ലേജിൽ ഇതിനായി പതിനഞ്ച് ഏക്കർ സ്ഥലം നൽകിയിട്ടുണ്ട്.


പടം.. കേന്ദ്ര ആയുഷ് സഹമന്ത്രിയെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സന്ദർശിച്ച് നിവേദനം നൽകുന്നു