കൂത്തുപറമ്പ്:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൂത്തുപറമ്പിലെ ഏതാനും മെഡിക്കൽ ഷോപ്പുകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന നടത്തി. മാസ്കിനും സാനിറ്റൈസറുകൾക്കും അമിത വില ഈടാക്കുന്നുവെന്ന പരാതികളെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ചില മെഡിക്കൽ ഷോപ്പുകളിൽ മാസ്കിന് 20 രൂപ വരെ ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന.