മാഹി: പള്ളൂർ ആറ്റാകാം ലോത്ത് അർച്ചന കലാസമിതിക്ക് നെഹ്രു യുവകേന്ദ്രയുടെ ജില്ലാ യൂത്ത് അവാർഡ് . സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡോ: വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ യൂത്ത് കോഓർഡിനേറ്റർ കെ. രമ്യ അദ്ധ്യക്ഷത വഹിച്ചു.ചീഫ് എജക്കേഷൻ ഓഫീസർ ഉത്തമരാജ് മാഹി, ചാലക്കര പുരുഷു, അസ്മാബി എന്നിവർ പ്രസംഗിച്ചു. റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ അവാർഡ് സമ്മാനിച്ചു.എൻ.മോഹനൻ, കെ.പി.മഹമ്മൂദ് എന്നിവർ ഏറ്റുവാങ്ങി.
ചിത്രവിവരണം: മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്ററിൽ നിന്ന് അർച്ചന കലാസമിതി ഭാരവാഹികൾ യൂത്ത് അവാർഡ് ഏറ്റുവാങ്ങുന്നു