മാഹി:മൂന്നു മാസത്തിനുള്ളിൽ തന്റെ വകുപ്പിലെ കാര്യങ്ങൾക്ക് തീർപ്പ് കൽപ്പിച്ഛില്ലെങ്കിൽ മന്ത്രി പദവി രാജിവെക്കുമെന്ന് പുതുച്ചേരി സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എം. കന്തസാമി .പുതുച്ചേരിയിൽ നടന്ന പൊതുചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ലഫ്റ്റ് നന്റ് ഗവർണർ കിരൺബേദിയോട് തുറന്നടിച്ചത്.
സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലുള്ള അംഗണവാടി ജീവനക്കാരുടെ ശമ്പളമടക്കം ലഭിക്കാത്ത സ്ഥിതിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ക
വകുപ്പിൽ നിന്നയക്കുന്ന ഫയലുകളിലൊന്നിലും ലെഫ് ഗവർണ്ണർ തീർപ്പ് കൽപ്പിക്കുന്നില്ലെന്നും ക്ഷുഭിതനായി അദ്ദേഹം ആരോപിച്ചു.ഇതുസംബന്ധിച്ച് നിവേദനവും അദ്ദേഹം ഗവർണർക്ക് നൽകി.