പാനൂർ: കുന്നോത്ത്പറമ്പ് പഞ്ചായത്ത് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ശേഖരിച്ച പ്ലാസ്റ്റിക് തരംതിരിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ ഉദ്ഘാടനം ചെയ്തു. നിള്ളങ്ങലിലെ എം.സി.എഫ് കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ എൻ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു'മെമ്പർമാരായ ഭാസ്കരൻ വയലാണ്ടി, എം.സുകുമാരൻ.വി.ഇ.ഒ മെറിൻ ജോത്സ്ന ,വി.കെ.രമ്യ വി.ഡാനിയ എന്നിവർ പ്രസംഗിച്ചു.