തലശ്ശേരി: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പുഞ്ചയിൽ നാണുവിന്റെ സ്മരണക്കായി ഏപ്രിൽ നാലിന് മാരത്തൺ 2020 സംഘടിപ്പിക്കും. തലശ്ശേരി സ്‌പോർട്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ നാലിനാണ് മാരത്തൺ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ എസ്.ടി ജെയ്‌സണും സി.ഒ.ടി ഷബീറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാലിന് വൈകിട്ട് നാല് മണിക്ക് മുഴപ്പിലങ്ങാട് ബീച്ചിൽ നിന്നാരംഭിക്കുന്ന മാരത്തൺ എരഞ്ഞോളി ചുങ്കം സ്‌റ്റേഡിയത്തിൽ അവസാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് യഥാക്രമം 20,000, 10000, 5000 ക്യാഷ് അവാർഡും ട്രോഫിയും നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ www.
വാർത്താ സമ്മേളനത്തിൽ കെ.എ ഷമീർ, കണ്ടിക്കൽ ഹമീദ്, സുരാജ് ചിറക്കര തുടങ്ങിയവരും പങ്കെടുത്തു.
മാരത്തണിന്റെ ലോഗോ പ്രസ്‌ഫോറം ഹാളിൽ വെച്ച് സ്‌പോര്ട്‌സ് ഫൗണ്ടഷൻ പ്രസിഡന്റ് എസ്.ടി ജെയ്‌സൺ പ്രകാശനം ചെയ്തു.