മാഹി : പുതുച്ചേരി സംസ്ഥാനത്ത് ലെഫ് ഗവർണ്ണറും മുഖ്യമന്ത്രിയും ജനാധിപത്യ രീതിയിൽ കൈകോർത്ത് ഭരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി .
ലെഫ് ഗവർണ്ണർ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ദൈനംദിന കാര്യത്തിൽ കൈ കടത്തുന്നതായി ആരോപിച്ച് മുഖ്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറി ലക്ഷ്മീ നാരായണൻ എം.എൽ.എ നൽകിയ ഹർജിയിൽ മന്ത്രിസഭക്കാണെന്ന് അധികാരമെന്ന് ഹൈക്കോടതി സിംഗിൾ ജഡ്ജ് വിധിച്ചിരുന്നു.
ഈ വിധിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും,ലെഫ്ഗവർണ്ണറും നൽകിയ അപ്പീലിലാണ് എ.പി. സാഹി,സുബ്രമണ്യൻ എന്നീ ജഡ്ജിമാർ ലെഫ് ഗവർണ്ണറും മുഖ്യമന്ത്രിയും കൈകോർത്ത് ഭരണം നിർവഹിക്കണമെന്ന് ആവശ്യപ്പെട്ടത്.