തലശ്ശേരി: വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി തലശ്ശേരി നഗരസഭ അവതരിപ്പിച്ച 83,36,18,259 വരവും .74,83,03,500 ചെലവും 8,53,14,759 നീക്കിയിരിപ്പും കണക്കാക്കുന്ന ബഡ്ജറ്റ് അംഗീകരിച്ചു. കഴിഞ്ഞ നാലര വർഷക്കാലത്തെ നഗരഭരണത്തിൽ 64 ലക്ഷം മുതൽ ഒന്നേകാൽ കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഓരോ വാർഡിലും നടത്തിയിട്ടുണ്ടെന്നും ഇത ഒരോ കൗൺസിലർമാർക്കും അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരവ് 83,36,18,259

ചിലവ് .74,83,03,500

മിച്ചം 8,53,14,759

ഹൈലൈറ്റ്സ്

പഴയ ബസ് സ്റ്റാൻഡിലെ അപകട സാധ്യതയുള്ള പനങ്കാവ് ലൈൻ പൊളിച്ച് മാറ്റും

ഒ.വി റോഡിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ്

പുതിയ ബസ്റ്റാൻഡ് കോംപ്ലക്‌സ് പൊളിച്ചു മാറ്റി പുതിയ കെട്ടിടം

പഴയ ബസ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡിൽ പാർക്കിംഗ് പ്ലാസ

നഗരസഭയ്ക്ക് പുതിയ കെട്ടിടം

കൃഷി വികസനം 36 ലക്ഷം

മൃഗ സംരക്ഷണവും 25 ലക്ഷം

ദാരിദ്ര്യ ലഘൂകരണത്തിന് 34 ലക്ഷംർ

സാമൂഹ്യ ക്ഷേമം 3 കോടി

പട്ടികജാതി വികസനം 81 ലക്ഷം

വനിതാ ശിശു വികസനം 32 ലക്ഷം

ആരോഗ്യം 2.5 കോടി

റോഡ് 5.5 കോടി

വാർഡുകൾക്ക് 10 കോടി

ബൈറ്റ്

നഗരസഭയിലെ സ്ഥലമുള്ളവരും വീടില്ലാത്തവരുമായ മുഴുവൻ കുടുംബങ്ങൾക്കും വീട് നൽകിയെന്നും സ്ഥലമില്ലാത്ത 355 കുടുംബങ്ങൾക്ക് വീട് വെക്കാനാവശ്യമായ സ്ഥലം കണ്ടെത്തുകയാണ് ലക്ഷ്യം -സി.കെ.രമേശൻ( ചെയമാൻ)