manjal-
വിളവെടുപ്പിന് ശേഷം മഞ്ഞൾ വൃത്തിയാക്കുന്ന ഉദുമ പള്ളം മിഡിൽ ഫ്രണ്ട്‌സ് കർഷക വേദി വനിതാ പ്രവർത്തകർ

പാലക്കുന്ന്: മഞ്ഞൾ കൃഷിയിൽ നൂറുമേനി വിളയിച്ച് പള്ളം മിഡിൽ ഫ്രണ്ട്‌സ് വനിത കൂട്ടായ്മ. തെക്കേക്കരയിലെ പി.വി.ലക്ഷ്മിയുടെ പറമ്പിൽ മിഡിൽ ഫ്രണ്ട്‌സ് കർഷക വേദി ഉദുമ കൃഷി ഭവന്റെ നിർദേശമനുസരിച്ച് ആദ്യമായാണ്‌ മഞ്ഞൾ കൃഷി ചെയ്തത്. മിഡിൽ ഫ്രണ്ട്‌സ് രക്ഷാധികാരി ടി.കെ.ബാബു വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് പദ്മിനി കുഞ്ഞിക്കണ്ണൻ, സെക്രട്ടറി ശാലിനി ബാബു , യു.എ.ഇ.പ്രതിനിധി സുരേഷ്, സീമെൻ പ്രതിനിധി അജയൻ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കൃഷി ഭവന്റെ നിർദേശമനുസരിച്ച് പച്ചക്കറി കൃഷിയും ഈ കൂട്ടായ്മ ചെയ്യാറുണ്ട് .