കണ്ണൂർ: കണ്ണൂരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു.ദുബായിൽ നിന്നും കണ്ണൂർ എയർപോർട്ടിലിറങ്ങിയ യുവാവിനെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് അയച്ചു.ഇയാളുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.