കാഞ്ഞങ്ങാട്: ആലാമിപ്പള്ളിയിലെ ടെമ്പോ ഡ്രൈവർ ചന്ദ്രന്റെ ഭാര്യ രേണുക ചന്ദ്രൻ (38) നിര്യാതയായി. അമ്പലത്തറ മൂന്നാം മൈൽ പൂതങ്ങാനത്തെ പരേതരായ കുഞ്ഞിക്കണ്ണൻ - ചന്ദ്രിക ദമ്പതികളുടെ മകളാണ്. മക്കൾ: ചരൺ ചന്ദ്രൻ, കാർത്തിക്. സഹോദരങ്ങൾ: മധു (ഡ്രൈവർ), സൗമിനി, രാജേഷ്.