കണ്ണൂർ: ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ പടർന്ന തീ അണക്കാൻ പാടുപെട്ട് അഗ്നിശമന സേന . അഞ്ച് ഫയർ സ്റ്റേഷനുകളിൽ നിന്നായി ആറ് വാഹനങ്ങളും മുപ്പത്തിയഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടെങ്കിലും ഇന്നലെ രാവിലെ 8.30 മുതൽ തുടങ്ങിയ പ്രയത്നം ഏറെ വൈകിയിട്ടും തുടരുകയാണ്.

നഗസരസഭ ശുചീകരണ വിഭാഗത്തിന്റെ രണ്ട് ജെ.സി.ബിയും ഒരു ഹിറ്റാച്ചിയും ഉണ്ടെങ്കിലും ഇതുപയോഗിച്ച് മാലിന്യം മാറ്റാൻ സാധിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 26 ഏക്കർ സ്ഥലത്തായാണ് ചേലോറയിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഇതിന്റെ അടിത്തട്ട് മുതൽ തീ പടർന്നിട്ടുണ്ട്.

തീ പടർന്ന് പിടിക്കുമ്പോൾ തന്നെ നഗരസഭ ജാഗ്രത കാട്ടിയിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രത്തോളം വഷളാകില്ലെന്നാണ് അധികൃതർ പറയുന്നത്. ഇന്നലെത്തന്നെ മാടായിപ്പാറയിലടക്കം തീപിടിത്തമുണ്ടായിരുന്നു.