പ്രോജക്ട് സമർപ്പണം മാറ്റിവച്ചു
കൊറോണ വൈറസ് മുൻകരുതലിന്റെ ഭാഗമായി വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥികളുടെ 16ന് നിശ്ചയിച്ചിരുന്ന പ്രോജക്ട് സമർപ്പണം മാറ്റി വച്ചു.
പരീക്ഷകൾ മാറ്റിവച്ചു
മാർച്ച് മാസത്തിൽ മതിയായ പ്രവൃത്തിദിനങ്ങൾ ലഭിക്കാത്തതിനാൽ അഫിലിയേറ്റഡ് കോളേജുകളിൽ ഏപ്രിൽ 6 ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ, ബിരുദാനന്തര (ഏപ്രിൽ 2020) പരീക്ഷകളും,ഏപ്രിൽ 16 ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എം. സി. എ പരീക്ഷകളും ഏപ്രിൽ 20 ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എം. ബി. എ പരീക്ഷകളും മാറ്റിവച്ചു.
പ്രായോഗിക/വാചാ പരീക്ഷകളും പ്രോജക്ട് മൂല്യനിർണയവും
ആറാം സെമസ്റ്റർ ബിരുദ (സി. ബി. സി. എസ്. എസ്. റഗുലർ/ സപ്ലിമെന്ററി ഏപ്രിൽ 2020) പ്രോജക്ട് മൂല്യനിർണയവും വാചാ പരീക്ഷകളും 16 (ബി. എ. ഹിസ്റ്ററി/ സംസ്‌കൃതം, ബി. എസ് സി മാത്തമാറ്റിക്സ്), 17 (ബി. എ. ഹിസ്റ്ററി/ ഹിന്ദി/ ഫംഗ്ഷണൽ ഹിന്ദി), 18 (ബി. എ. കന്നഡ ജി. പി. എം. മഞ്ചേശ്വരം), 19 (ബി. എ. കന്നഡ ഗവ കോളേജ്, കാസർകോട്, ബി. എസ്‌സി ഇലക്ട്രോണിക്സ്) തീയതികളിൽ നടക്കും.
നാലാം സെമസ്റ്റർ എം. എ ഡിഗ്രി (സി. ബി. എസ്. എസ് റഗുലർ/ സപ്ലിമെന്ററി ഏപ്രിൽ 2020) പ്രായോഗിക/വാചാ പരീക്ഷകളും പ്രോജക്ട് മൂല്യനിർണയവും 16 (അറബിക്), 17 (ഇംഗ്ലിഷ്) തീയതികളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾപരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബി. ടെക് സെഷണൽ അസസ്‌മെന്റ് ഇംപ്രൂവ്‌മെന്റ് (ഏപ്രിൽ 2019) പരീക്ഷാഫലം വെബ്‌സൈറ്റിൽ.