ചീമേനി: കൊറോണ വൈറസ്ബാധ പടരുന്നതിൽ സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് ആരോഗ്യ പരിപാലത്തിന്റെ ഭാഗമായി നാളെ മുതൽ ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കില്ല.സംക്രമ ദിവസങ്ങളിലെയും ഞായറാഴ്ചകളിലെയും അന്നദാനമാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിറുത്തിവെച്ചതെന്ന് ദേവസ്വം കമ്മിറ്റി പ്രസിഡന്റ് ദാമോദരൻ പറഞ്ഞു.
സംക്രമത്തിന് നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഇത് രോഗവ്യാപന സാദ്ധ്യത വർദ്ധിക്കാൻ ഇടവരുമെന്നതിനാലാണ് അന്നദാനം നിറുത്തിവച്ചത്. യാണ് ക്ഷേത്രത്തിലെ ഈ തീരുമാനം. സർക്കാരിന്റെ നിർദ്ദേശങ്ങളുമായി ഭക്തർ സഹകരിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.