കാഞ്ഞങ്ങാട്:കൊറോണ ഭീതി പടരുന്ന പശ്ചാത്തലത്തിൽ വോട്ടർ പട്ടികയുടെ ഹിയറിംഗ് മാർച്ച് 31 വരെ നിറുത്തിവെക്കണമെന്ന് കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്ലിം ലീഗ് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുനിസിപ്പൽ കമ്മിറ്റി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും കളക്ടർക്കും സന്ദേശമയാക്കാൻ തീരുമാനിച്ചു.യോഗത്തിൽ അഡ്വ. എൻ എ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. കെ കെ ജാഫർ, ഹസൈനാർ ഹാജി, എം എസ് ഹമീദ് ഹാജി, കെ കെ ഇസ്മായിൽ എന്നിവർ പങ്കെടുത്തു. സി.കെ.റഹ്മത്തുല്ല സ്വാഗതം പറഞ്ഞു.