. പാനൂർ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റോഡ് ടാറിംഗ് യാഥാർഥ്യമായി. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ മുണ്ടത്തോട് -പുനത്തിൽ കിഴക്കയിൽ മുക്ക് റോഡാണ് ഏഴു ലക്ഷം രൂപ ചെലവിൽ ടാറിംഗ് ചെയ്തത്.പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് പദ്ധതി. ഒന്നര പതിറ്റാാണ്ടിനൊടുവിലാണ് വാർഡ്മെമ്പർ എ.പി ഇസ്മയിൽ മുൻകൈയെടുത്ത് ടാറിംഗ് നടത്തിയത്.പഞ്ചായത്ത്പ്രസിഡന്റ് കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.സമീർ പറമ്പത്ത്. പുല്ലാട്ടുമ്മൽ അഹമ്മദ് ഹാജി.നസീമ ചാമാളയിൽ, വി.പി. കുമാരൻ, പി.കെ.സുരേന്ദ്രൻ, വയലോൾ അഷ്റഫ് ,വി .പിി കുഞ്ഞിക്കണ്ണൻ, പി.അബ്ദുള്ള ഹാജി, പി.കെ. ഫാസിൽ തുടങ്ങിയവർ പങ്കെടുത്തു