കേളകം: കൊട്ടിയൂർ അമ്പായത്തോട്ടിൽ ദമ്പതികളെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതി റോജസ് നാദാപുരം സ്വദേശിയാണ്.ജനുവരി 16 മുതൽ 19 വരെയാണ് ബന്ദികളാക്കി പീഡിപ്പിച്ചത്. പ്രതികൾ അഞ്ചുപേരുള്ളതായി പരാതിയിൽ പറയുന്നു. 19ന് പുലർച്ചെ സ്ത്രീയുടെ ഭർത്താവ് ഷെഡിൽനിന്ന് രക്ഷപ്പെട്ട് അടുത്തവീട്ടിലെത്തി കാര്യങ്ങൾ അറിയിക്കുകയായിരുന്നു.

അയാൾ രക്ഷപ്പെട്ടെന്നു മനസിലാക്കിയതോടെ പ്രതികൾ അവിടെനിന്നു മുങ്ങുകയായിരുന്നു. സംഭവത്തിനുശേഷം മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈ.എസ്.പിക്കും ഇവർ പരാതി നൽകിയിരുന്നു. തുടർന്ന് കേളകം പൊലീസ് കേസെടുക്കുകയായിരുന്നു.