തലശ്ശേരി: ബി. ജെ.പി പ്രവർത്തകൻ പിണറായിയിലെ പൊട്ടൻപാറ സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നാല് സി. പി. എം പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി (രണ്ട്) ജഡ്ജ് ആർ. എൽ ബൈജു വെറുതെ വിട്ടു. എരുവട്ടി പൊട്ടൻപാറ സ്വദേശികളായ നിജേഷ്, നിധീഷ്, റിജിൽ മനീഷ് എന്നിവരെയാണ് കോടതി കുറ്റവിമുക്തനാക്കിയത്.
14 ആഗസ്റ്റ് 17 ന് പൊട്ടൻ പാറയിൽ വച്ച് മാരകായുധങ്ങളുമായി എത്തിയ സംഘം രാഷ്ടീയ വിരോധം കാരണം .സുരേഷ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾക്കു വേണ്ടി അഡ്വ. സി. കെ. ശ്രീധരൻ, അഡ്വ കെ. അജിത്ത് കുമാർ എന്നിവർ ഹാജരായി.