കാസർകോട്: ഒമാനിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നാല് യുവാക്കളിൽ നിന്ന് 1,64 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മൊഗ്രാൽ കൊപ്പളം ഹൗസിലെ കെ.എം.ഹാരിസിന്റെ പരാതിയിൽ ചൗക്കിയിലെ റഫീഖിനെതിരെയാണ് കേസ്. ഫെബ്രുവരി 20 നും 28 നുമിടയിലാണ് സംഭവം. ഹാരിസ് 1.34 ലക്ഷം രൂപയും ഹാരിസിന്റെ സുഹുത്തുകളായ അബ്ദുൽ അസീസ്, മുഹമ്മദ് അർഷാദ്, സൂഫി ബിലാൽ എന്നിവർ പതിനായിരം വീതവും ഗൂഗിൾ പേ വഴി ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്‌ക്കുകയായിരുന്നു. എന്നാൽ വിസ നൽകാതെ വഞ്ചിക്കുകയും നൽകിയ പണം തിരിച്ച് നൽകാതെ ബംഗളുരുവിലേക്ക് രക്ഷപ്പെടുകയും ചെയ്തു. കാസർകോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.