പേരാവൂർ: കൊറോണ പടരുന്ന സാഹചര്യത്തിൽ സർജിക്കൽ മാസ്‌കിന്റെ ലഭ്യതക്കുറവിന്റെയും മാസ്‌കുകൾക്ക് അധിക തുക ഈടാക്കുന്നതിന്റെയും പശ്ചാത്തലത്തിൽ ഡി .വൈ. എഫ് .ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെയും എ. കെ. ടി. എ പേരാവൂർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യമായി റീ യൂസബിൾ കോട്ടൺ മാസ്‌കുകൾ വിതരണം ചെയ്തു.പേരാവൂർ താലൂക്ക് ആശുപത്രി, പേരാവൂർ പഞ്ചായത്ത് ഓഫീസ് എന്നിവടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ബസ് ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ എന്നിവർക്കും സൗജന്യമായി മാസ്‌ക് വിതരണം ചെയ്തു.
ഡി.വൈ.എഫ് .ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.വി.സക്കീർ ഹുസൈൻ പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രന് മാസ്‌ക് നൽകി ഉദ്ഘാടനം ചെയ്തു.എ.ഷിബു അധ്യക്ഷനായി.വി.പി.ബേബി, പി.വി. ജോയി, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ.ശ്രീജിത്ത്, കെ.രഗിലാഷ്, സി.സനീഷ്, പി.എസ്.രജീഷ്, അമീർ ഫൈസൽ, രാജൻ നരിക്കോടൻ എന്നിവർ സംസാരിച്ചു.
പെരിങ്ങോത്ത് ഹെൽപ്പ് ഡെസ്‌ക് തുറന്നു.
ചെറുപുഴ: കൊറോണ റിപ്പോട്ട് ചെയ്ത സാഹചര്യത്തിൽ പെരിങ്ങോം താലൂക്കാശുപത്രിയിൽ ഹെൽപ്പ് ഡെസ്‌ക് തുറന്നു. 56 ഓളം പേർ നേരിട്ടും ഫോൺ മുഖേനയും ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെട്ടു. പെരിങ്ങോം വയക്കര പഞ്ചായത്തിന് പുറത്തുള്ളവർ പോലും സംശയനിവാരണത്തിനായി ബന്ധപ്പെട്ടിരുന്നു. സഹായ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. അപ്രതീക്ഷിതമായുണ്ടായ കൊവിഡ് ഭീതിയിൽ ജനങ്ങളിൽ ഭയാശങ്കകൾ ഉടലെടുത്തതിനാൽ പെരിങ്ങോം ടൗണിൽ വെളളിയാഴ്ച പകൽ ആൾത്തിരക്ക് കുറവായിരുന്നു. എന്നാൽ താലൂക്കാശുപത്രി ഒ.പി വിഭാഗത്തിലും പതിവുപോലെ രോഗികൾ ചികിത്സ തേടിയെത്തി.
താലൂക്കാശുപത്രി ആരോഗ്യവിഭാഗത്തിന്റെയും പെരിങ്ങോം വയക്കര പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനങ്ങളുടെ ഭീതിയകറ്റാനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. രണ്ടു ഡോക്ടർമാർ ഉൾപ്പെടുന്ന 8 ടീമുകൾ അടങ്ങിയ ജാഗ്രതാ സമിതി വീടുകൾ കേന്ദ്രീകരിച്ച് നീരീക്ഷണവും സംശയനിവാരണവും നടത്തും. ഗൾഫ് രാജ്യങ്ങളടക്കമുള്ള വിദേശങ്ങളിൽ നിന്നെത്തിയവർ ആരോഗ്യവകുപ്പ് ജീവനക്കാരെയോ, ജനപ്രതിനിധികളെയോ ബന്ധപ്പെടണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നീലേശ്വരം തളിയിൽ നീലകണ്‌ഠേശ്വര ക്ഷേത്രോൽസവത്തിനു തുടക്കം കുറിച്ച് തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്മി നമ്പൂതിരിപ്പാട് കൊടിയേറ്റുന്നു
പ്രതിരോധ ക്ലാസ്
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 'കൊറോണയും പ്രതിരോധവും' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു .
ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ഡോക്ടർ അനിൽ കുമാർ ക്ലാസെടുത്തു .ബാങ്ക് പ്രസിഡന്റ് കെ കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .
ഡയറക്ടർ രഞ്ചൻ സ്വാഗതവും സെക്രട്ടറി പി യു ഷൈലജ നന്ദിയും പറഞ്ഞു .
തൊക്കിലങ്ങാടിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
മുണ്ടത്തോട് പുനത്തിൽ കിഴക്കയിൽ മുക്ക് റോഡ് പഞ്ചായത്ത് തൃപ്പങ്കോട്ട് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യന്നു.
എൻ.എച്ച്.എം ജീവനക്കാർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയപ്പോൾ
മീങ്കുളം ക്ഷേത്രത്തിൽ പ്രസാദവിതരണം നിർത്തി
മാതമംഗലം: കൊറോണ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ മീങ്കുളം ശ്രീകൃഷ്ണക്ഷേത്രത്തിൽ നടന്നുവരുന്ന നിത്യപൂജയ്ക്കുള്ള പ്രസാദവും അന്നദാനവും ഒരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചു.
മാഹിയിൽ പെട്രോൾ പമ്പ് ജീവനക്കാക്ക് മാസ്ക് നൽകി
മാഹി:കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിനും മുൻകരുതലുമായി മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് പമ്പുടമകൾ മുഖാവരണം വിതരണം ചെയ്തു തുടങ്ങി.വ്യാഴാഴ്ച്ച ഏതാനും പമ്പുകളിലെ ജീവനക്കാർ മുഖാവരണം ധരിച്ചാണ് ജോലിക്ക് ഹാജരായത്
മേഖലയിലെ 14 പമ്പുകളിലെ മുഴുവൻ ജീവനക്കാർക്കും മുഖാവരണം വിതരണം ചെയ്യണമെന്ന് മാഹി മേഖലാ ഐ.എൻ.ടി.യു.സി പ്രസിഡന്റ് കെ.മോഹനൻ മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളോട് ആവശ്യപ്പെട്ടു. മാഹിയിലെ ഇന്ധന വിലക്കുറവിൽ വിദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ നിരവധി വാഹനങ്ങളാണ് നിത്യേന പെട്രോൾ പമ്പുകളിൽ എത്തുന്നത്. മാഹി ടൗൺ, ചൊക്ലി ,പള്ളൂർ, പന്തക്കൽ, മൂലക്കടവ് എന്നിവിടങ്ങളിലെ 14 പമ്പുകളിൽ 300 ജീവനക്കാരാണുള്ളത്.
ചിത്രവിവരണം.. :കൊറോണ വൈറസ് രോഗബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാഹി പന്തക്കലിലെ ഇന്ത്യൻ ഓയിൽ പമ്പിൽ മുഖാവരണം ധരിച്ച് ജോലിക്ക് ഹാജരായ ജീവനക്കാർ
പൊങ്കാലമഹോത്സവം തീയതി മാറ്റി
പയ്യാവൂർ: ചാമക്കാൽ ശ്രീഭഗവതിക്ഷേത്രത്തിൽ ഈ മാസം 15ന് നടത്താനിരുന്ന പൊങ്കാലമഹോത്സവം മേയ് 13ന് പ്രതിഷ്ഠാമഹോത്സവത്തിനൊപ്പം നടത്തുമെന്ന് ക്ഷേത്രക്കമ്മിറ്റി അറിയിച്ചു.