കാസർകോട് :പരവനടുക്കം നെച്ചിപ്പടുപ്പ് പുല്ലത്തൊട്ടിയിലെ ക്വാർട്ടേഴ്സിൽ തുങ്ങി മരിച്ച ഉദുമ പാക്യാര പൊത്തുംകുന്നിലെ ജിഷാന്തിന്റെ (33) മൃതദേഹം ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. എന്നാൽ ജയയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാനെത്തിയില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരെയും ക്വട്ടേഴ്സിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ജയ നേരത്തേ വിവാഹിതയായിരുന്നു. ഈ ബന്ധത്തിൽ രണ്ട് വയസുള്ള കുട്ടിയുണ്ട്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നും കാരണം വ്യക്തമല്ലെന്നും മേൽപറമ്പ് എസ്.ഐ.പ്രമോദ് പറഞ്ഞു