പാലക്കുന്ന് :ലിംഗസമത്വം നിയമമൂലം മാത്രംസ്ഥാപിച്ചെടുക്കാൻ പറ്റില്ലെന്നും സാമൂഹിക മാനസിക കുടുംബ പശ്ചാതലങ്ങളിൽ അനുദിനം സ്ത്രി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു .അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെഭാഗമായി സംഘടിപ്പിച്ചവനിതാ ശാക്തീകരണനിയമസാക്ഷരതാ സെമിനാർഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
പാലക്കുന്ന് കഴകം ഭഗവതിക്ഷേത്ര കരിപ്പോടി പ്രാദേശിക മാതൃസമിതിയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും ,ഹെൽത്ത് ലൈൻ കാസർകോടും സംയുക്തമായി പാലക്കുന്ന് അംബിക കോളേജിൽ സംഘടിപ്പിച്ച സെമിനാറിൽ ശ്രീജ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു .
ഹെൽത്ത് ലൈൻ ഡയരക്ടർ മോഹനൻ മാങ്ങാട് , ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ .കെ ബാലകൃഷ്ണൻ ,ടി വി പുഷ്പവല്ലി ,സുരേഷ് കുമാർ ,പ്രേമ ശ്രീധരൻ ,സുരേന്ദ്രൻ ബേക്കൽ ,മേരി വാഴയിൽ ,പ്രേമലത പെരുമ്പള ,ജാനകി ആറാട്ട് കടവ് എന്നിവർ സംസാരിച്ചു .പ്രീതാ ബാബു സ്വാഗതവും ശാരി രാജശേഖരൻ നന്ദിയും പറഞ്ഞു