കാസർകോട്: വിവേകാനന്ദ എജുക്കേഷണൽ ട്രസ്റ്റിന്റെയും രാഷ്ട്ര ജാഗരണ വേദികയുടേയും സംയുക്താഭിമുഖ്യത്തിൽ 15ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടത്താനുദ്ദേശിച്ച റിട്ട.ഡി.ജി.പി.ടി.പി.സെൻകുമാർ പങ്കെടുക്കുന്ന പൗരത്വ ഭേദഗതി നിയമം 2019 വിവരണവും സംവാദവും മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി സംഘാടകർ അറിയിച്ചു.