കാസർകോട്: മദ്യലഹരിയിൽ ബൈക്കോടിച്ച പൊലീസ് ഉദ്യോഗസ്ഥനെ കാസർകോട് സി.ഐ സി.എ അബ്ദുൽറഹീമിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. ടെലികമ്മ്യൂണിക്കേഷൻ എസ്.ഐ മഹേഷാ(39)ണ് രാത്രി ഒമ്പത് മണിയോടെ മല്ലികാർജുന ക്ഷേത്ര പരിസരത്ത് വെച്ച് അറസ്റ്റിലായത്. കറന്തക്കാട് ഭാഗത്തുനിന്ന് കാസർകോട് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് മദ്യലഹരിയിൽ ബൈക്കോടിച്ച് പോകുന്നതിനിടെയാണ് അറസ്റ്റ്. തുടർന്ന് സ്റ്റേഷനിലെത്തിച്ചപ്പോൾ ബഹളം വെച്ചതായും പറയുന്നു.