കാസര്‍കോട്: പൊലീസ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും മാർഗതടസ്സം സൃഷ്ടിച്ചതിനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്. പി. ആസിഫ്, ഫാറൂഖ്, ബഷീർ, മനാഫ്, അബ്ദുൾ റഹ്മാൻ തുടങ്ങിയ 55 പേർക്കെതിരെയാണ് കേസ്. ഡൽഹിയിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു കാസർകോട് നഗരത്തിൽ പ്രകടനം നടത്തിയത്.