കാസർകോട്: സപ്ലൈകോയിൽ നിന്നും വാങ്ങിയ അരിയിൽ കല്ലും കുപ്പിച്ചില്ലും ബ്ലേഡും കണ്ടെത്തി. കാസർകോട്ടെ സപ്ലൈകോയുടെ ഔട്ട്ലെറ്റിൽ നിന്നു വാങ്ങിയ പാലക്കാടൻ മട്ട അരിയിലാണ് മണൽത്തരിയും കുപ്പിച്ചില്ലും ബ്ലേഡും കണ്ടെത്തിയത്. അഞ്ചു കിലോഗ്രാം അരിയാണ് ഔട്ട്ലെറ്റിൽ നിന്നു വാങ്ങിയത്. അരി ചാക്കിലാക്കുമ്പോൾ പറ്റിയ പിഴവായിരിക്കാം മണൽത്തരിയും കുപ്പിച്ചില്ലും കലരാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു.
അരി മികച്ചതാണെങ്കിലും മണൽത്തരിയും കുപ്പിച്ചില്ലും കലർന്ന അരി ഉപയോഗയോഗ്യമല്ലാതായി. ഒരു ചാക്കിലെ അരിക്കു മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. കറുത്ത നിറമാണ് മണൽത്തരിക്ക്.