കാസർകോട്: കൊറോണ രോഗ ലക്ഷണങ്ങളുമായി ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നത് അഞ്ചു പേർ. ഇവരുടെ ശ്രവങ്ങൾ പരിശോധനയ്ക്കയച്ചിട്ടുണ്ടെങ്കിലും റിപ്പോർട്ട് വന്നിട്ടില്ല. അതേസമയം റിപ്പോർട്ട് നെഗറ്റീവായ രണ്ടു പേരെ ഐസൊലേഷൻ വാർഡിൽ നിന്നും ഒഴിവാക്കി. ഇവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഉംറ നിർവ്വഹിച്ച് മടങ്ങിയവരും ഗൾഫിൽ നിന്ന് വന്നവരുമാണ് ഇപ്പോൾ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. റിപ്പോർട്ട് ലഭിക്കാൻ വൈകുന്നതുമൂലമാണ് മറ്റുള്ളവർ ദിവസങ്ങളോളം നിരീക്ഷണത്തിൽ കഴിയേണ്ടി വരുന്നത്.