കണ്ണൂർ: കൊറോണയുടെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനികൾ രണ്ടിരട്ടി വില ഈടാക്കിയാണ് മാസ്‌കുകൾ വിൽക്കുന്നതെന്ന് ആൾ കേരളാ കെമിസ്റ്റ് ആൻഡ് ഡ്രഗ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതിനു പരിഹാരമായി രണ്ടു രൂപയ്‌ക്ക് മാസ്‌കുകൾ ഉത്പാദിപ്പിച്ച് 2.60 രൂപയ്ക്ക് വിതരണം ചെയ്യാൻ സർക്കാരിനു സാധിക്കുമെന്നും അതു നടപ്പാക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
മുൻ പ്രസിഡന്റ് എം.വി രാമകൃഷ്ണൻ, സിജോയ് ജോസഫ്, വി.ആർ അനന്തനാരായണൻ, എം. മനോഹരൻ, കെ.കെ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.