കാഞ്ഞങ്ങാട്: മഞ്ഞപ്പിത്തം ബാധിച്ച് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പറക്കളായി ഒണ്ടാം പുളിയിലെ കെ. രാമകൃഷ്ണൻ (45) മരിച്ചു. പരേതനായ കുഞ്ഞമ്പു-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മക്കൾ: ആര്യ, ശിവശ്രീ (ഇരുവരും പറക്കളായി സ്‌കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: സാവിത്രി, ഇന്ദിര, സുധ, പരേതനായ ബാലൻ.