കണ്ണൂർ: കെ. എസ്. ടി. എ ജില്ലാ സെക്രട്ടറിയായി കെ.സി. മഹേഷിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി എം.സി. ഷീലയെയും ജോയിന്റ് സെക്രട്ടറിയായി എസ്.പി. രമേശനെയും ട്രഷററായി കെ. ശശീന്ദ്രനെയും തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റ് കെ.സി. സുധീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ. പ്രകാശൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.സി.വിനോദ് കുമാർ, പി.വി. പ്രദീപൻ, ടി. രജില എന്നിവർ പ്രസംഗിച്ചു.