കാഞ്ഞങ്ങാട്: രാവണേശ്വരം തണ്ണോട്ടെ ബി.ജെ.പി ഓഫീസായ ഉമാനാഥ റാവു സ്മാരക മന്ദിരത്തിനു നേരെ ആക്രമണം. ഓഫീസിനു മുന്നിലെ കൊടിമരവും ബൾബുകളും തകർത്തു. ഓഫീസിലുണ്ടായിരുന്നവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകരായ നിവേദ്, അഖിൽ, മധു എന്നിവർക്കെതിരെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് രാജേഷിന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.