കൊറോണയുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ നിലവിൽ 249 പേർ നിരീക്ഷണത്തിലാണെന്ന് ഡി.എം.ഒ ഇൻചാർജ് ഡോ. എ.വി രാംദാസ് അറിയിച്ചു. ഇതിൽ പത്തു പേർ ആശുപത്രികളിലും 239 പേർ വീടുകളിലുമായാണ് ഉള്ളത്. വിദേശത്തു നിന്നും വരുന്നവർ ജില്ലാ കൊറോണ കൺട്രോൾ സെല്ലുമായോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലോ സർക്കാർ ആശുപത്രികളിലുള്ള സഹായകേന്ദ്രങ്ങളിലോ ബന്ധപ്പെടണം. ജനങ്ങൾക്കിടയിലുള്ള ആശങ്ക ഒഴിവാക്കുന്നതിന്റെ ഭാഗമായി ജന ജാഗ്രതാ സമിതികൾ കൂടുതൽ ഊർജിതപെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.