പിലിക്കോട്: മേയ് 4 മുതൽ 7 വരെ നടക്കുന്ന ശ്രീ കരക്കക്കാവ് ഭഗവതി ക്ഷേത്രം കളിയാട്ടമഹോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പ്രശസ്ത മറുത്തുകളി ആചാര്യർ പി.പി.മാധവൻ പണിക്കർ നിർവ്വഹിച്ചു. ക്ഷേത്രം ക്ഷേത്രേശന്മാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ പ്രാമോ വീഡിയോ പ്രകാശനവും നടന്നു. എം. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. രവീന്ദ്രൻ, സി.കെ. രഘു, കെ.വി.വിജയൻ, പി.പി.പ്രകാശൻ, കെ.വി.രാജേഷ് സംസാരിച്ചു.എം. തമ്പാൻ സ്വാഗതവും കെ. ഭജിത്ത് നന്ദിയും പറഞ്ഞു.