മാഹി:കൊറോണ മുൻകരുതൽ നടപടിയുടെ ഭാഗമായി തട്ടുകടകളിൽ പരിശോധന നടത്തി .
ദേശീയപാതയിലെ പുഴിത്തല മുതൽ മുക്കാളി വരെയുള്ള തട്ടുകടകളിലാണ് പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധന നടത്തിയത്.

പഞ്ചായത്തിൽ ചേർന്ന അവലോകന യോഗത്തിൽ തട്ടുകടകളുടെ പ്രവർത്തനം രാത്രി 8 മണി വരെ നിജപ്പെടുത്തുവാൻ തീരുമാനിച്ചിരുന്നു. വൃത്തിഹീനമായി കണ്ട രണ്ട് തട്ട് കടകളുടെ പ്രവർത്തനം ഉടൻ നിർത്തിവെപ്പിച്ചു, മറ്റുള്ളത് രാത്രി 8 മണി വരെ ക്ലിപ്തപ്പെടുവാനുമുള്ള നിർദ്ദേശങ്ങൾ നൽകി. പഞ്ചായത്ത് സെക്രട്ടറി.ടി.ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഉഷ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജീവൻ, റീന, ഫാത്തിമ.കെ.എന്നിവരുടെ നേത്യത്തിലാണ് പരിശോധന നടത്തിയത്.കൂടാതെ നാഷണൽ ഹൈവൈയിൽ വൃത്തിഹീനമായ രീതിയിൽ താത്കാലിക സംവിധാനം ഏർപ്പെടുത്തി കച്ചവടം ചെയ്യുന്ന മൂന്ന് കച്ചവടക്കാരെ ഒഴിപ്പിച്ച് ,പരിസരം വൃത്തിയാക്കുവാൻ നിർദ്ദേശം നൽകി.

ചിത്രം:അഴിയൂർ പഞ്ചായത്ത് അധികൃതർ തട്ടുകടകളിൽ പരിശോധന നടത്തുന്നു