പഴയങ്ങാടി​: വെങ്ങരയിൽ വീട് കുത്തിതുറന്ന് പത്തര പവൻ ആഭരണങ്ങൾ കവർന്നു. പഴയങ്ങാടി:വെങ്ങര കിയച്ചാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള മുൻ മാടായിപഞ്ചായത്ത് അംഗമായ കുതിരുമ്മൽ ഗോവിന്ദന്റെ വീട് കുത്തിത്തുറന്നാണ് പത്തര പവൻ തൂക്കമുള്ള സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തത്. അഞ്ച് പവൻ തൂക്കം വരുന്ന താലിമാല,രണ്ടര പവൻ തൂക്കമുള്ള സിംഗപ്പൂർ ഡിസൈനിലുള്ള വള, ഒന്നര പവന്റ ചെറിയ വള, ഒരു പവൻ തൂക്കമുള്ള കമ്മൽ, കുട്ടിയുടെ അര പവൻ ചെയിൻ എന്നിവയാണ് മോഷണം പോയത്.

ഗൃഹനാഥനെ കൂട്ടി ആശുപത്രിയിൽ പോയി തിരിച്ചുവരുന്നതി​നി​ടെ മോഷണവിവരം അറിയുന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർച്ച ചെയ്യപെട്ടത്. ഷെൽഫിന്റെ പുട്ട് തകർത്താണ് ആഭരണങ്ങൾ കവർന്നത്. പട്ടാപകൽ നടത്തിയ കവർച്ച നാട്ടുകാരെയും ഭീതിയിലാഴ്‌ത്തിയിട്ടുണ്ട് .പഴയങ്ങാടി പൊലിസിൽ നൽകിയ പരാതിയിൽ പഴയങ്ങാടി എസ്.ഐ.കെ.ഷാജുവും സംഘവും കണ്ണൂരിൽ നിന്ന് ജയചന്ദ്രന്റ നേതൃത്വത്തിൽ ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.