പാപ്പിനിശ്ശേരി: ദേശീയ പാതയിലൂടെ ഓടുന്ന ബസ്സിൽ നിന്നും തെറിച്ച് വീണ കണ്ണൂർ തളിപ്പറമ്പ് റൂട്ടിലെ അക്ഷയ് ബസ് കണ്ടക്ടർ സുജിത്തി(33) ന് സാരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ പാപ്പിനിശേരി ടെലിഫോൺ എക്‌സ്ചേഞ്ചിന് സമീപത്താണ് അപകടം. ബസ്സിന്റെ പിൻഭാഗത്തെ വാതിലിനടുത്ത് നിൽക്കുന്നതിനിടയിലാണ് ബസ്സിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണത്. ഉടൻ തന്നെ ബസ്സിലെ ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് കണ്ണൂർ എ.കെ. ജി. ആശുപത്രിയിലും തുടർന്ന് കണ്ണൂർ ചാല മിംസ് ആശുപത്രിയിലേക്കും മാറ്റി.
കടമ്പേരി സ്വദേശിയായ സുജിത്ത് ഇപ്പോൾ കണ്ണാടിപ്പറമ്പിലാണ് താമസം.