എടക്കാട്: കടമ്പൂർ മഠത്തിൽ വായനശാലക്ക് സമീപം അഷാറാസിൽ ടി.കെ. അബൂബക്കർ (70) നിര്യാതനായി. കുന്നുമ്മൽപീടികക്ക് സമീപം തുണ്ടിക്കണ്ടിയിൽ കുടുംബാംഗമാണ്. മുൻകാല മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: അപ്പീസിന്റവിടെ ജമീല. മക്കൾ: റഫീന, ഷരീഫ, റിയാസ് (കുവൈത്ത്), സത്താർ, ശംസീറ, ശബാന, റസ്മീന. മരുമക്കൾ: ഹുസൈൻ (മലപ്പുറം), റിയാസ്, (ഖത്തർ) നൗഷാദ്, ഷഫീഖ്, ജസീല, പരേതനായ അഷ്രഫ്. സഹോദരങ്ങൾ: മുഹമ്മദലി, പരേതരായ അസീസ്, മൂസ, ബീപാത്തു.