പാലക്കുന്ന്: ആസന്നമായ തെയ്യംകെട്ട് ഉത്സവത്തിന്റെ മുന്നോടിയായി നടന്ന ബ്രോഷർ പ്രകാശന ചടങ്ങ് കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടവും ആരവവുമില്ലാതെ.
തൃക്കണ്ണാട് കൊളത്തുങ്കാൽ തറവാട്ടിൽ നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ സി.എച്ച്. നാരായണൻ അധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മുഖ്യകർമ്മി സുനീഷ് പൂജാരി ബ്രോഷർ പ്രകാശനം ചെയ്തു. രവീന്ദ്രൻ കളക്കാരൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി ഉദയമംഗലം സുകുമാരൻ, മാതൃസമിതി പ്രസിഡന്റ് പ്രേമ ശ്രീധരൻ, പബ്ലിസിറ്റി ചെയർമാൻ കെ.വി. ശ്രീധരൻ, കൺവീനർ സുകുമാരൻ പൂച്ചക്കാട്, മീഡിയ കമ്മിറ്റി ചെയർമാൻ പാലക്കുന്നിൽ കുട്ടി, തറവാട് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണൻ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ദാമോദരൻ കൊപ്പൽ, ട്രഷറർ സുധാകരൻ കുതിർ എന്നിവർ പ്രസംഗിച്ചു. തെയ്യംകെട്ടുത്സവത്തിന്റെ മുന്നോടിയായുള്ള കൂവം അളക്കൽ ഏപ്രിൽ 18 നാണ്. 29 മുതൽ മേയ് ഒന്നു വരെയാണ് വയനാട്ടുകുലവൻ തെയ്യംകെട്ടുത്സവം.