കാസർകോട്: ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ ആൻഡ് ഓഡിറ്റർ തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ ഉത്തര സൂചികയിൽ സംഭവിച്ച തെറ്റ് തിരുത്താൻ പി.എസ്.സി.തയ്യാറാകണമെന്ന് കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

അഞ്ച് ചോദ്യങ്ങൾക്കാണ് പി.എസ്.സിയുടെ ഉത്തരസൂചികയിൽ പിഴവ് സംഭവിച്ചത്. ഉത്തര സൂചിക തിരുത്തി പ്രസിദ്ധീകരിക്കാൻ തയ്യാറാവണമെന്നവശ്യപ്പെട്ട് അസോസിയേഷൻ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി. യോഗം സംസ്ഥാന പ്രസിഡന്റ് സി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. വിനോദ്കുമാർ അധ്യക്ഷനായി.