കാഞ്ഞങ്ങാട്: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രോത്സവങ്ങളും ആചാരങ്ങളും നിയന്ത്രണ വിധേയമാക്കി ചടങ്ങുകൾ മാത്രമായിരിക്കണമെന്ന സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും, കണ്ണൂർ, കാസർകോട് ജില്ലകളിലെ പൂരോത്സവങ്ങളും നിയന്ത്രണ വിധേയമാക്കണമെന്നും മലബാർ ദേവസ്വം ബോർഡ് മേഖലാ ചെയർമാനും കേരള ഗവ. പൂരക്കളി അക്കാഡമി ചെയർമാനുമായ. ഡോ. സികെ. നാരായണപണിക്കർ പറഞ്ഞു.
പൂരപ്പന്തലിലെ പരിശീലനവും പൂരക്കളിയും പൂരക്കഞ്ഞിയും ഉൾപ്പെടെയുള്ള അനുബന്ധ ചടങ്ങുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയിം ഉപദേശ നിർദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.